Friday, July 17, 2026
Kerala News

ബിജെപി വിട്ട് അണ്ണാമലൈ

ബിജെപി വിട്ട്  അണ്ണാമലൈ



ചെന്നൈ: ബിജെപിയില്‍ നിന്ന് രാജിവെക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴ്‌നാട് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. ലൈവ് പരിപാടിയിലൂടെയാണ് താന്‍ ബിജെപി വിട്ടതായും ഇനി പുതിയ രാഷ്ട്രീയ വഴിയിലേക്കാണ് പ്രവേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചത്.

അണ്ണാമലൈ മക്കള്‍ ഇയക്കം എന്ന പേരില്‍ പുതിയ രാഷ്ട്രീയ മുന്നേറ്റം രൂപീകരിക്കുകയാണെന്ന് പ്രഖ്യാപിച്ച അണ്ണാമലൈ, ഇന്ത്യന്‍ എന്നതിനേക്കാള്‍ തമിഴന്‍ എന്നതിലാണ് തനിക്ക് അഭിമാനമെന്നും വ്യക്തമാക്കി.

അണ്ണാമലൈയുടെ രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അംഗീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. നടന്‍ രജനീകാന്തിന്റെ അനുഗ്രഹത്തോടെയാണ് താന്‍ ബിജെപിയിലെത്തിയതെന്നും, ബി.എല്‍. സന്തോഷ് നല്‍കിയ ഉറപ്പുകള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇപ്പോള്‍ വിശ്വാസമില്ലെന്നും, സാധാരണക്കാരുടെ ആവശ്യങ്ങളും പ്രതീക്ഷകളും മുന്‍നിര്‍ത്തിയുള്ള പാര്‍ട്ടിയാണ് രാജ്യത്തിന് ആവശ്യമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു. യാതൊരു വേര്‍തിരിവുകളുമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ മുന്നേറ്റത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനാണ് രൂപം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment