Saturday, July 18, 2026
India News

എഎപി പ്രതിസന്ധി: കൂറുമാറ്റം തടയാന്‍ കെജ്രിവാള്‍ രംഗത്ത്

 എഎപി പ്രതിസന്ധി: കൂറുമാറ്റം തടയാന്‍ കെജ്രിവാള്‍ രംഗത്ത്


ആംആദ്മി പാര്‍ട്ടിയില്‍ തുടര്‍ച്ചയായി നടക്കുന്ന കൂറുമാറ്റങ്ങള്‍ മൂലമുള്ള പ്രതിസന്ധി നേരിടാന്‍ പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ നേരിട്ട് ഇടപെടുന്നു. പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്താനാണ് തീരുമാനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം.

പാര്‍ട്ടി പ്രവര്‍ത്തകരുമായും കെജ്രിവാള്‍ ആശയവിനിമയം നടത്തും. സന്ദീപ് പഥക്കിന്റെ കൂറുമാറ്റം ഉള്‍പ്പെടെ പുതിയ സംഭവവികാസങ്ങള്‍ വിശദമായി പരിശോധിക്കും. പഞ്ചാബില്‍ ബിജെപിയുടെ തുടര്‍ നീക്കങ്ങള്‍ക്ക് തടയിടുകയെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യം.


ഇതിനിടെ, സൂറത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 111 സ്ഥാനാര്‍ഥികളില്‍ നിന്നും എഎപി സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങി. വിജയിച്ചാല്‍ പാര്‍ട്ടി വിടില്ലെന്ന ഉറപ്പാണ് സ്ഥാനാര്‍ഥികളില്‍ നിന്നും എടുത്തത്. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഏപ്രില്‍ 28ന് പ്രഖ്യാപിക്കും.


അതേസമയം, രാഘവ് ഛദ്ദ ഉള്‍പ്പെടെ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക് മാറിയത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. പാര്‍ലമെന്റില്‍ എഎപിയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലായിരുന്നു ഈ നീക്കം. ഏറെ നാളായി പാര്‍ട്ടി നേതൃത്വത്തോടും രാഘവ് ഛദ്ദയുമായും അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയതിന് പിന്നാലെയാണ് കൂട്ടമായി ബിജെപിയിലേക്ക് ചേക്കേറിയത്.

രാഘവ് ഛദ്ദയ്ക്കൊപ്പം സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിംഗ്, സ്വാതി മലിവാള്‍, രാജേന്ദ്ര ഗുപ്ത, വിക്രംജിത് സിംഗ് സാഹ്നി എന്നിവരും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭയിലെ എഎപി എംപിമാരില്‍ മൂന്നില്‍ രണ്ട് വിഭാഗം ബിജെപിയിലേക്ക് ലയിപ്പിക്കാന്‍ ഭരണഘടനാ വ്യവസ്ഥകള്‍ പ്രയോഗിക്കുമെന്ന് രാഘവ് ഛദ്ദ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment