കുവൈത്തിലും ബഹ്റൈനിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ന് ലക്ഷ്യമിട്ടത്. വൈദ്യുത നിലയങ്ങളും കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റുകളും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.
ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ബഹ്റൈനിലെ സിദ്‌റ മേഖലയിലുള്ള ബാപ്‌കോ റിഫൈനറിയില്‍ തീപിടിത്തമുണ്ടായി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കുവൈത്തില്‍ രണ്ട് വൈദ്യുത നിലയങ്ങളും കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റുകളും ആക്രമിക്കപ്പെട്ടതോടെ പവര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിലച്ചു.
വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ ഉല്‍പ്പാദനവും വിതരണവും തകര്‍ക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്‌സിനെയും ആക്രമിച്ചത്. കാര്യമായ കേടുപാടുകള്‍ സംഭവിച്ചതോടെ കോംപ്ലക്‌സ് അടച്ചുപൂട്ടി.
ബഹ്റൈനിലെ സിദ്‌റ മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, യുഎഇക്കെതിരായ ആക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ ഇന്ന് കാര്യമായ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments
No comments yet. Be the first to comment!
Leave a Comment