Sunday, July 19, 2026
Kerala News

ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല; ആർഎസ്എസിന്റെ പ്രധാന ടാർഗറ്റ് താൻ ആയിരുന്നുവെന്ന് മുഖ്യമന്ത്രി

ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല; ആർഎസ്എസിന്റെ പ്രധാന ടാർഗറ്റ് താൻ ആയിരുന്നുവെന്ന് മുഖ്യമന്ത്രി

തൃശൂര്‍ : ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം തങ്ങള്‍ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസുമായി ചേര്‍ന്ന് സിപിഎം മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്‍റെ പ്രധാന ടാര്‍ഗറ്റ് ആയിരുന്നു താനെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് എന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആര്‍എസ്എസിന്‍റെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ. ഇപ്പോൾ എന്ത് നുണയും പറയാം എന്നായി. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസ്, മുഖ്യമന്ത്രി പറഞ്ഞു.

Related News

Comments

No comments yet. Be the first to comment!

Leave a Comment