Sunday, July 19, 2026
Kerala News

സുധാകരന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പിണറായി വിജയന്‍

സുധാകരന്റെ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് പിണറായി വിജയന്‍


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ വിവിധ വിവാദങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട ജി. സുധാകരന്റെ വെളിപ്പെടുത്തലുകള്‍ മുതല്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഡീല്‍ ആരോപണം വരെയുള്ള വിഷയങ്ങളില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കി.

ജി. സുധാകരന്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപരമായ നിലപാടിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എതിര്‍പാളയത്തിലായതിനാലാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി അദ്ദേഹം മുന്നോട്ട് വരുന്നതെന്നും, സംഭവം നടന്ന സമയത്ത് സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചാല്‍ സത്യാവസ്ഥ വ്യക്തമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മുന്‍പ് സജി ചെറിയാന്‍ സംശയമുനയിലാണെന്ന നിലപാട് സുധാകരന്‍ സ്വീകരിച്ചിരുന്നുവെന്നും, റിപ്പോര്‍ട്ടര്‍ ടിവിയിലെ അഭിമുഖത്തിലൂടെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസില്‍ ബിജെപി ചിഹ്നം പതിഞ്ഞത് ഗുരുതരമായ വിഷയമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും, ഇത്തരത്തിലുള്ള തെറ്റുകള്‍ വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന സമീപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


Related News

Comments

No comments yet. Be the first to comment!

Leave a Comment