Sunday, July 19, 2026
Kerala News

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യമാണ്, നിലവില്‍ ആവശ്യമില്ല; തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും: ശശി തരൂര്‍

 മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യമാണ്, നിലവില്‍ ആവശ്യമില്ല; തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും: ശശി തരൂര്‍


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് നിലവില്‍ ആവശ്യമില്ലെന്ന് എംപി ശശി തരൂര്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് തന്നെ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് യാതൊരു രാഷ്ട്രീയ ഡീലുകളും ഇല്ലെന്നും, ജനങ്ങളുമായാണ് അവരുടെ ബന്ധമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശബരിനാഥന്‍ മികച്ച വിജയം നേടുമെന്നും, ബിജെപി വോട്ടുകള്‍ അവിടെ പാഴാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമാണെന്നും, കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമായതാണെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ ശക്തമായിരുന്നു. ചില നേതാക്കള്‍ വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ച് രംഗത്തെത്തിയതോടെ ഈ വിവാദം കൂടുതല്‍ സജീവമായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment