തിരുവനന്തപുരം: വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. ഗോപാലകൃഷ്ണന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച രാജീവ്, വിഷയത്തെ ഉടന്‍ വിദ്വേഷ പ്രസംഗമായി മുദ്രകുത്തേണ്ടതില്ലെന്ന നിലപാടും വ്യക്തമാക്കി.
ശബരിമലയിലെ ആരോപണങ്ങളും ഗുരുവായൂരില്‍ നിന്ന് പണം കാണാതാകുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തില്‍, ഗുരുവായൂരില്‍ വിശ്വാസിയായ ഒരു എംഎല്‍എ വേണമെന്ന് പറയുന്നതില്‍ തെറ്റില്ലെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം. വിഷയത്തെ സമഗ്രമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി പറയുന്ന കാര്യങ്ങളെല്ലാം വിദ്വേഷമെന്നും മതപരമെന്നും വിശേഷിപ്പിക്കുന്നവരാണ് സ്വയം സെക്കുലറാണെന്ന് അവകാശപ്പെടുന്നതെന്നും രാജീവ് വിമര്‍ശിച്ചു. ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞ വിഷയത്തെ വിശദമായി പരിശോധിക്കാതെ തന്നെ വിദ്വേഷ പ്രസംഗമെന്നു വിശേഷിപ്പിച്ചതാണ് തെറ്റായ സമീപനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment