Sunday, July 19, 2026
Kerala News

മുഖ്യമന്ത്രി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ന്യായീകരിച്ച് ബാലന്‍

 മുഖ്യമന്ത്രി സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല,  ന്യായീകരിച്ച് ബാലന്‍


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ മന്ത്രി ജി. സുധാകരനെ ചെറ്റത്തരം എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് എ.കെ. ബാലന്‍ രംഗത്ത്. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി അല്‍പ്പത്തം, ഹീനത എന്നിവയാണ് പറയുന്നതെന്നും സുധാകരന്റെ പെരുമാറ്റം അത്തരത്തിലാണെന്ന് മുഖ്യമന്ത്രി ഉദ്ദേശിച്ചതാണെന്നും ബാലന്‍ വ്യക്തമാക്കി.


ജി. സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ. സുധാകരനെ നല്ല കോണ്‍ഗ്രസുകാരനായി വിശേഷിപ്പിച്ചിട്ടില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി. കെ.എസ്.യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സഹോദരനെ ഓര്‍ത്തിരുന്നെങ്കില്‍ സുധാകരന്‍ കോണ്‍ഗ്രസിനൊപ്പം പോകുമായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


അതേസമയം, യുഡിഎഫ് തകര്‍ച്ചയിലാണെന്നും രണ്ട് പേര്‍ മുഖ്യമന്ത്രിയാകാന്‍ മത്സരിക്കുന്ന സാഹചര്യമാണെന്നും ബാലന്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ കാര്യങ്ങള്‍ തുടരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടി പറഞ്ഞത് അതിരുവിട്ടതാണെന്നും ബാലന്‍ പറഞ്ഞു.


പീഡനവും ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് ജനങ്ങളോട് മാപ്പ് പറഞ്ഞ ശേഷമേ പിഷാരടി വോട്ട് ചോദിക്കാവൂ എന്നും, അല്ലെങ്കില്‍ മാങ്കൂട്ടത്തിലിനെ കൊണ്ടു തന്നെ വോട്ട് തേടാന്‍ പോകണമെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment