Sunday, July 19, 2026
Kerala News

പറവൂരില്‍ വി.ഡി. സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 പറവൂരില്‍ വി.ഡി. സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു


എറണാകുളം: പറവൂരില്‍ വീണ്ടും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പറവൂരിലെ കോണ്‍ഗ്രസ് ഓഫീസ് രാജീവ് ഭവനില്‍ നിന്ന് കാല്‍നടയായി എത്തിയ സതീശനെ അനുഗമിച്ച് പ്രവര്‍ത്തകരും നേതാക്കളും ഓഫീസിലേക്ക് എത്തി. മുദ്രാവാക്യങ്ങളോടെയാണ് പത്രിക സമര്‍പ്പണം ആഘോഷമാക്കിയത്. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് അദ്ദേഹം നല്‍കിയത്.

പ്ലാച്ചിമട സമര സമിതിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയതെന്ന് സതീശന്‍ അറിയിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പ്ലാച്ചിമട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പാവപ്പെട്ടവരുടെ പിന്തുണയും സ്‌നേഹവുമാണ് ഈ തുകയിലൂടെ പ്രതിഫലിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. വിവിധ മണ്ഡലങ്ങളിലായി പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥികളും പത്രിക നല്‍കി.

പാലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി പത്രിക സമര്‍പ്പിച്ചു. ഒറ്റപ്പാലത്ത് ബിജെപി സ്ഥാനാര്‍ത്ഥി മേജര്‍ രവിയും പത്രിക നല്‍കി. മുന്‍ സൈനിക സുഹൃത്തുക്കളാണ് അദ്ദേഹത്തിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.

തൊടുപുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ്, സുല്‍ത്താന്‍ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്‍, നേമത്ത് കെ.എസ്. ശബരിനാഥന്‍, ഗുരുവായൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍, കൊടുവള്ളിയില്‍ പി.കെ. ഫിറോസ്, തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍, മാനന്തവാടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രന്‍, ബേപ്പൂരില്‍ പി.വി. അന്‍വര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment