വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് നടപടിയെടുത്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതപരമായ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചുവെന്ന റിട്ടേണിംഗ് ഓഫീസറുടെ പരാതിയിലാണ് കേസ്. മലപ്പുറം ജില്ലയെക്കുറിച്ചും ഗുരുവായൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെക്കുറിച്ചും ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കണ്ടെത്തിയിരുന്നു. വിവാദമായ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയും കെഎസ്യുവും നല്‍കിയ പരാതികളും ഈ നടപടിക്ക് ആധാരമായി.
Comments
No comments yet. Be the first to comment!
Leave a Comment