തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. തന്ത്രപരമായി ഒഴിഞ്ഞുമാറി. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വിജയിച്ച എംഎല്‍എമാരില്‍ നിന്നായിരിക്കുമോ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതിരുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിച്ച കെ സി വേണുഗോപാല്‍ ഈ ചോദ്യത്തില്‍ താന്‍ വീഴില്ല എന്നാണ് പറഞ്ഞത്.
അതേസമയം, സീറ്റ് ലഭിച്ചവര്‍ക്ക് മാത്രമല്ല പാര്‍ട്ടി പരിഗണന നല്‍കുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സീറ്റിന് അര്‍ഹതയുണ്ടായിട്ടും അവസരം ലഭിക്കാത്ത പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment