Monday, July 20, 2026
Kerala News

ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം

ജി സുധാകരനെതിരെ എ വിജയരാഘവന്റെ കടുത്ത വിമര്‍ശനം


ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജി സുധാകരനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ജി സുധാകരന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായി വായിച്ചതുപോലെയാണെന്ന് പരിഹസിച്ച വിജയരാഘവന്‍, അദ്ദേഹത്തിന് സഹതാപത്തിന്റെ ഒരു കണിക പോലും അര്‍ഹതയില്ലെന്നും പറഞ്ഞു.

അമ്പലപ്പുഴയിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കുന്നതുവരെ എംഎല്‍എ ആയിരിക്കണമെന്ന ആഗ്രഹമാണ് ജി സുധാകരനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നും, അതുപോലുള്ള ദുരാഗ്രഹങ്ങള്‍ക്ക് പാര്‍ട്ടിക്ക് പിന്തുണ നല്‍കാനാവില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

മനുഷ്യനന്മയുടെ അടിസ്ഥാനഗുണങ്ങള്‍ ഉള്ളവര്‍ ചെയ്യാത്ത നടപടിയാണ് സുധാകരന്‍ എടുത്തതെന്നും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് വലതുപക്ഷത്തിലേക്ക് പോകുന്ന സംഭവമെന്ന നിലയില്‍ ഇത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും ഫോണ്‍കോളിനായി കാത്തിരുന്ന സുധാകരന്‍, അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ പോലും എടുക്കാതിരുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജി സുധാകരന്‍ യുഡിഎഫ് അമ്പലപ്പുഴ ബ്ലോക്ക് ജനറല്‍ ബോഡിയില്‍ പങ്കെടുത്തു. അദ്ദേഹത്തിന് പിന്തുണ നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് വിശദീകരിക്കുന്നതിനായി യോഗം ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment