Monday, July 20, 2026
Kerala News

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് പ്രചാരണത്തിന് ഊര്‍ജ്ജം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനതല പര്യടനം നാളെ ആരംഭിക്കും. ഏപ്രില്‍ 3 വരെ നീണ്ടുനില്‍ക്കുന്ന പര്യടനത്തില്‍ സംസ്ഥാനത്തെ 48 കേന്ദ്രങ്ങളിലായാണ് മുഖ്യമന്ത്രി സംസാരിക്കുക. പത്തനംതിട്ട ജില്ലയിലാണ് പര്യടനത്തിന്റെ തുടക്കം.

ഒരു ദിവസം നാല് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് തുടങ്ങിയ മുതിര്‍ന്ന പി.ബി അംഗങ്ങളും വിവിധയിടങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ഏപ്രില്‍ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള ശക്തമായ പ്രചാരണത്തിനാണ് ഇടത് മുന്നണി തുടക്കമിടുന്നത്.

സംസ്ഥാനത്തെ നിയമസഭാ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ വൈകുന്നേരം 3 മണിയോടെ അവസാനിക്കും. ഇന്ന് അവധി ദിനമായതിനാല്‍ പത്രികാ സമര്‍പ്പണം ഉണ്ടായിരുന്നില്ല. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 537 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. നാളെ രാവിലെ 11 മണി മുതല്‍ 3 മണി വരെയാണ് വരണാധികാരികള്‍ക്ക് മുന്‍പാകെ പത്രിക നല്‍കാനുള്ള അവസാന അവസരം. മറ്റന്നാളാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. പത്രികകള്‍ പിന്‍വലിക്കാന്‍ വ്യാഴാഴ്ച വരെ സമയമുണ്ട്.





Related News

Comments

No comments yet. Be the first to comment!

Leave a Comment