Monday, July 20, 2026
Kerala News

കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം

കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം

കുറ്റ്യാടി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. വടകര മണിയൂര്‍ തെരു മഹാഗണപതി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം ഉണ്ടായത്. പരിക്കേറ്റ എംഎല്‍എ തിരുവള്ളൂര്‍ പിഎച്ച്‌സിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ആക്രമണത്തിന് പിന്നില്‍ ആര്‍എംപി  പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു. മണ്ഡലത്തില്‍ ബോധപൂര്‍വം സമാധാനം തകര്‍ക്കാന്‍ യുഡിഎഫിന്റെ പിന്തുണയോടെ നടക്കുന്ന ശ്രമമാണോ ഇതെന്നു സംശയമുണ്ടെന്ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ ആര്‍എംപിക്ക് യാതൊരു പങ്കുമില്ലെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ ആരോപണം മാത്രമാണിതെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു വ്യക്തമാക്കി. പയ്യോളി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment