Monday, July 20, 2026
Kerala News

ജയചന്ദ്രനുമായി പിണക്കം ഇല്ല: പ്രചാരണത്തില്‍ സജീവമാകുമെന്ന് എം.എം. മണി

ജയചന്ദ്രനുമായി പിണക്കം ഇല്ല: പ്രചാരണത്തില്‍ സജീവമാകുമെന്ന് എം.എം. മണി



തൊടുപുഴ: ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ജയചന്ദ്രനുമായി യാതൊരു തരത്തിലുള്ള പിണക്കവുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവും സിറ്റിങ് എംഎല്‍എയുമായ എം.എം. മണി വ്യക്തമാക്കി. ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ച മുപ്പത്തിയെട്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലോടെ ഇത്തവണയും എല്‍ഡിഎഫ് വിജയിക്കുമെന്ന് മണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സേനാപതി വേണുവിനെ കെ.കെ. ജയചന്ദ്രന്‍ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് എന്ന സംഘടന തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഉയര്‍ന്ന് വരുന്നതെന്നും രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനമില്ലാത്ത ഒന്നാണെന്നും മണി വിമര്‍ശിച്ചു. പാര്‍ട്ടി തനിക്ക് നല്‍കാവുന്നതെല്ലാം നല്‍കിയതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, മൂന്ന് തവണ എംഎല്‍എയും ഒരുതവണ മന്ത്രിയുമായതിനുശേഷം ഇതില്‍പ്പരം എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ചോദിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment