Monday, July 20, 2026
Kerala News

വനിതാ പ്രാതിനിധ്യ കുറവ് നീതികേട്: ശശി തരൂര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിവാദം തുടരുന്നു

 വനിതാ പ്രാതിനിധ്യ കുറവ് നീതികേട്: ശശി തരൂര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിവാദം തുടരുന്നു


ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നത് നീതികേടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തനിക്ക് പങ്കില്ലെന്നും, തീരുമാനമെടുത്തവര്‍ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയസാധ്യതയാണ് മാനദണ്ഡമെന്നാണ് പറയപ്പെടുന്നതെങ്കിലും, സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടതാണെന്നതാണ് തന്റെ നിലപാടെന്ന് തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ വെറും ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പട്ടികയെ ചുറ്റിപ്പറ്റി ചര്‍ച്ചകളും വിമര്‍ശനങ്ങളും ശക്തമാകുന്നത്.

ചര്‍ച്ചകളും വിവാദങ്ങളും നീണ്ടുനിന്നതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. കണ്ണൂരില്‍ കെ സുധാകരന് സീറ്റ് നല്‍കിയില്ല; അഡ്വ. ടി.ഒ. മോഹനന്‍ തന്നെ മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും, പെരുമ്പാവൂരില്‍ മനോജ് മൂത്തേടനും മത്സരിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിച്ചിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment