Monday, July 20, 2026
Kerala News

കൊഴിഞ്ഞുപോക്ക് ഭീഷണി: അസംതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അടിയന്തര നീക്കങ്ങള്‍

 കൊഴിഞ്ഞുപോക്ക് ഭീഷണി: അസംതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അടിയന്തര നീക്കങ്ങള്‍


തിരുവനന്തപുരം: പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ കോണ്‍ഗ്രസ് അടിയന്തര നടപടികള്‍ക്ക് തയ്യാറെടുക്കുന്നു. അസംതൃപ്തരായ നേതാക്കള്‍ക്ക് പദവികള്‍ നല്‍കി അവരെ പാര്‍ട്ടിയോട് ചേര്‍ത്തുനിര്‍ത്താനാണ് പ്രധാന നീക്കം.

പാര്‍ട്ടിക്കുള്ളില്‍ ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ നേരിട്ട് കേള്‍ക്കാനും നേതൃത്വം തീരുമാനിച്ചു. വിമത ശബ്ദങ്ങള്‍ ഉയര്‍ന്നാല്‍ ഉടന്‍ അനുനയനീക്കങ്ങള്‍ നടത്താനും തീരുമാനം എടുത്തിട്ടുണ്ട്. എല്ലാവരെയും ഒരുമിച്ച് നിലനിര്‍ത്തുകയാണ് ലക്ഷ്യം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് നിരവധി യുവനേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എഐസിസി നിരീക്ഷകരായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉടന്‍ കേരളത്തിലെത്തും.


Related News

Comments

No comments yet. Be the first to comment!

Leave a Comment