Monday, July 20, 2026
Kerala News

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍

 ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍



കൊച്ചി: എറണാകുളം വടുതലയില്‍ ഒരേ കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലൂര്‍ദ് ആശുപത്രിക്ക് സമീപമുള്ള ഗ്രീന്‍ ഗാര്‍ഡന്‍ പ്രദേശത്താണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയായിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

വിളപ്പില്‍ശാല കാരോട് കനക വിഹാറില്‍ സ്വദേശികളായ ശ്രീകുമാരി, മകള്‍ അശ്വതി എസ് നായര്‍, കാര്‍ണിവന്‍ (14), കീര്‍ത്തവന്‍ (4), രണ്ട് വയസുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചവര്‍.

രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയില്‍ വാടകയ്ക്ക് താമസിക്കാന്‍ എത്തിയത്. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു കുടുംബം. 2025 ഫെബ്രുവരിയില്‍ വിളപ്പില്‍ശാലയിലെ സ്വന്തം വീട് വാടകയ്ക്ക് നല്‍കിയശേഷമാണ് ഇവര്‍ കൊച്ചിയിലേക്ക് മാറിയത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment