തിരുവനന്തപുരം: കേരള നിയമസഭയില്‍ രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന 30 പേരുടെയെങ്കിലും ശക്തമായ ഒരു എന്‍ഡിഎ സംഘം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം നേരിടുന്നത് ഭരണദുരന്തമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപി വിമര്‍ശിച്ചത്. 2006-ല്‍ വി.എസ്. അച്യുതാനന്ദനെ വിജയിപ്പിക്കരുത് എന്ന് പറഞ്ഞ് പലരും നടന്നപ്പോള്‍ അദ്ദേഹത്തിന് വേണ്ടി 11 വേദികളില്‍ പ്രചാരണത്തിന് പോയ ആളാണ് ഞാന്‍. വി.എസിനെയും നയനാരെയും പോലെ ചങ്കുറപ്പുള്ള നേതാക്കള്‍ ഇന്ന് സിപിഎമ്മിലില്ല, അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട സ്വര്‍ണം തിരികെ വെക്കാന്‍ നിയമസഭയില്‍ ചോദിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ. കരുണാകരന്റെ പാരമ്പര്യത്തെ പത്മജ വേണുഗോപാലിലൂടെ ബിജെപി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധി ഒരു പാരമ്പര്യമാണെങ്കില്‍ പത്മജയും ഒരു പാരമ്പര്യമാണ്. താമര ചിഹ്നത്തില്‍ പത്മജ മത്സരിക്കുന്നത് കരുണാകര പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ്. അവരെ വിജയിപ്പിക്കുന്നത് ലീഡര്‍ക്കുള്ള വലിയ ഗുരുദക്ഷിണയാകും, സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ വിജയിച്ചിരുന്നെങ്കില്‍ അത് വലിയൊരു കര്‍ട്ടന്‍ റൈസര്‍ ആയേനെ എന്നും അദ്ദേഹം പരാമര്‍ശിച്ചു. അതേസമയം, പ്രീമിയം പെട്രോള്‍ വില വര്‍ദ്ധനവിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി കൂടിയായ അദ്ദേഹം ഒഴിഞ്ഞുമാറി.
Comments
No comments yet. Be the first to comment!
Leave a Comment