Monday, July 20, 2026
Kerala News

കോണ്‍ഗ്രസില്‍ അനൈക്യം ഇല്ല; ചിലര്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയെന്ന് വി ഡി സതീശന്‍

 കോണ്‍ഗ്രസില്‍ അനൈക്യം ഇല്ല; ചിലര്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയെന്ന് വി ഡി സതീശന്‍


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അനൈക്യമുണ്ടെന്ന പ്രചാരണം ചില മാധ്യമങ്ങള്‍ സൃഷ്ടിച്ച നുണബോംബാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ നിരവധി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം യുഡിഎഫ് ജനങ്ങളുടെ മനസിലാണെന്നും അതിനെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി കെ സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

താനും കെ സി വേണുഗോപാലും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തങ്ങള്‍ ഒരുമിച്ച് ഇരുന്ന് കണ്ടു ചിരിച്ചുവെന്നും സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസ് 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയിട്ടും പട്ടിക വൈകിയെന്ന പ്രചാരണം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോണ്ടിച്ചേരി, അസം, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ക്കൊപ്പം ഡല്‍ഹിയിലും സ്വാഭാവികമായി ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും, എല്ലാവരും തിരക്കിലായിരുന്ന സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. താരതമ്യേന വളരെ വേഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എന്നിട്ടും കോണ്‍ഗ്രസിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ചില മാധ്യമങ്ങള്‍ കാണിക്കുന്ന മര്യാദയില്ലായ്മയാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment