Tuesday, July 21, 2026
Kerala News

ആറന്മുളയില്‍ ജയം ഉറപ്പ്; വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അനിവാര്യമെന്ന് വീണാ ജോര്‍ജ്

ആറന്മുളയില്‍ ജയം ഉറപ്പ്; വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അനിവാര്യമെന്ന് വീണാ ജോര്‍ജ്



ആറന്മുള: ആറന്മുള മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്നും ഈ തിരഞ്ഞെടുപ്പില്‍ താന്‍ ഒരിക്കലും വിയര്‍ക്കില്ലെന്നുമാണ് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട താന്‍ ജനിച്ചുവളര്‍ന്ന മണ്ണാണെന്നും നാട്ടുകാര്‍ വലിയ കരുതലോടെ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വലിയ ആത്മവിശ്വാസത്തോടെയാണ് വോട്ടര്‍മാരെ സമീപിക്കുന്നതെന്നും മികച്ച പോരാട്ടം തന്നെ നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. സത്യപ്രതിജ്ഞ ചെയ്ത സമയം മുതല്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടിയെന്നും, വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടതായും അവര്‍ ആരോപിച്ചു. കള്ളക്കേസുകളില്‍ കുടുക്കാന്‍ ശ്രമിച്ചതായും, വ്യക്തിപരമായ അപമാനങ്ങള്‍ വരെ നേരിട്ടതായും അവര്‍ പറഞ്ഞു.

ഇത് ഒരു രാഷ്ട്രീയ പോരാട്ടമാണെന്നും, എതിരാളികളുമായി വ്യക്തിപരമായ വൈരാഗ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. മണ്ഡലത്തില്‍ ഇതുവരെ കാണാത്തവിധം വികസനം നടന്നിട്ടുണ്ടെന്നും, അതിന്റെ തുടര്‍ച്ച ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. എളുപ്പത്തില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. കൂടാതെ, എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകളും അവര്‍ നേര്‍ന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment