കെ സുധാകരനുമായി സംസാരിച്ചതായി സ്ഥിരീകരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പാര്‍ട്ടി തീരുമാനം അനുസരിക്കണമെന്നും, എന്ത് പ്രയാസമുണ്ടെങ്കിലും മൂന്നാം ഭരണം തടയാന്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ജീവന്‍ പണപ്പെടുത്തി പ്രവര്‍ത്തിച്ച നേതാവാണ് സുധാകരനെന്നും, സംസ്ഥാനത്ത് മൂന്നാം തവണയും ഭരണം വരരുതെന്ന നിലപാട് അദ്ദേഹം പങ്കുവച്ചതായും എ കെ ആന്റണി പറഞ്ഞു.
കെ സുധാകരന്‍ പാര്‍ട്ടി വിടുമെന്ന സൂചനകള്‍ ശക്തമായ നിര്‍ണായക ഘട്ടത്തിലാണ് ആന്റണി നേരിട്ട് ഇടപെട്ട് ചര്‍ച്ച നടത്തിയത്. മത്സരിക്കുമെന്ന് സുധാകരന്‍ പരസ്യമായി പ്രഖ്യാപിച്ചതും, ഡല്‍ഹിയിലും കണ്ണൂരിലുമായി നടത്തിയ നീക്കങ്ങളും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment