Tuesday, July 21, 2026
International News

ഗള്‍ഫ് മേഖലകളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം

 ഗള്‍ഫ് മേഖലകളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍; യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയിലെ അബുദബിയിലുള്ള ഷാഹ് ഓയില്‍ ഫീല്‍ഡിന് നേരെ പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടര്‍ന്ന് എണ്ണപ്പാടത്ത് തീപിടിത്തമുണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അതേസമയം, സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 37 ഡ്രോണുകള്‍ പ്രതിരോധ മന്ത്രാലയം വെടിവെച്ചിട്ടു. കിഴക്കന്‍ പ്രവിശ്യയെയും ഖര്‍ജിനെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. കുവൈറ്റില്‍ 16 ഹെസ്ബുള്ള ഭീകരരെ പിടികൂടിയിട്ടുണ്ട്.

ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ നീക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തോട് സഖ്യകക്ഷികള്‍ വിമുഖത പ്രകടിപ്പിക്കുകയാണ്. സൈനിക വിന്യാസത്തിന് സഹായിക്കാത്ത രാജ്യങ്ങള്‍ നാറ്റോയുടെ ഭാവി അപകടത്തിലാക്കുമെന്നും അത്തരക്കാരെ ഓര്‍ത്തു വെക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ ട്രംപിന്റെ ചൈന സന്ദര്‍ശനം മാറ്റിവെക്കാന്‍ സാധ്യതയുണ്ട്. ചൈനയുടെ ഔദ്യോഗിക പ്രതികരണം ലഭിച്ച ശേഷം മാത്രമേ സന്ദര്‍ശന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് ട്രംപ് വ്യക്തമാക്കി.






Related News

Comments

No comments yet. Be the first to comment!

Leave a Comment