Tuesday, July 21, 2026
Kerala News

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍

കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍



കെപിസിസി സെക്രട്ടറി തൊടിയൂര്‍ രാമചന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. കരുനാഗപ്പള്ളി യുഡിഎഫ് ചെയര്‍മാനായിരുന്ന തൊടിയൂര്‍ രാമചന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. കരുനാഗപ്പള്ളി സ്വദേശിയാണ് അദ്ദേഹം.

ഇതിനൊപ്പം കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രതാപ് കുമാര്‍, കോവളം സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗം എന്‍. എ. റഷീദ് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. എന്‍സിപി ദേശീയ സമിതി അംഗം ദേവപ്രശാന്തും ബിജെപി വേദിയിലെത്തി.

കേരളത്തില്‍ പുതിയ ഭരണ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാറ്റം നാടിന്റെ ആവശ്യമായതിനാല്‍ വികസന രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാകും പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നതെന്നും നാടിന്റെ വികസനത്തിനായുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം എന്‍ഡിഎയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment