അമ്പലപ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് പിന്തുണ ലഭിക്കുമെന്ന സൂചനകള്‍ ശക്തമായതോടെ ജി. സുധാകരന്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. വോട്ടര്‍മാരെയും സമുദായ നേതാക്കളെയും കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ തിരക്കിട്ട നീക്കങ്ങളാണ് അദ്ദേഹം ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജി. സുധാകരന്‍ രാവിലെ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ജി. സുധാകരന്‍ വോട്ടുറപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങിയതോടെ അമ്പലപ്പുഴയില്‍ മന്ത്രി എച്ച്. സലാംയും ജി. സുധാകരനും തമ്മിലുള്ള അഭിമാന പോരാട്ടത്തിന് വേദിയൊരുങ്ങിയിരിക്കുകയാണ്.
അതേസമയം ജി. സുധാകരന് യുഡിഎഫ് പിന്തുണ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യുഡിഎഫ് നേതൃത്വ യോഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. കോണ്‍ഗ്രസിന് മുന്നില്‍ സുധാകരന്‍ യാതൊരു ഉപാധിയും മുന്നോട്ടുവച്ചിട്ടില്ലെന്നും മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനം ജി. സുധാകരന്‍ ഇതിനകം നടത്തിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment