Tuesday, July 21, 2026
Kerala News

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍

 ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍



നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതിനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. അതേസമയം ട്വന്റി-20യും ബിഡിജെഎസും ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

എ ക്ലാസ് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഈ തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. അതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ തന്നെ സാധ്യതാ സ്ഥാനാര്‍ത്ഥികള്‍ പല മണ്ഡലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി.

നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍, വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖ, കഴക്കൂട്ടത്ത് വി. മുരളീധരന്‍, പാലക്കാട് ശോഭാ സുരേന്ദ്രന്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ എന്നിവരാണ് എ ക്ലാസ് മണ്ഡലങ്ങളില്‍ പ്രചാരണ രംഗത്ത് മുന്നില്‍ നില്‍ക്കുന്നത്.

ഇന്നത്തെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് പിന്നാലെ ഉടന്‍ തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകളും തുടരുകയാണ്. തൃപ്പൂണിത്തുറയിലും കൊടുങ്ങല്ലൂരിലും ഇതുവരെ സമവായമായിട്ടില്ലെന്നാണ് വിവരം. ട്വന്റി-20 ഏകദേശം 20 സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.


Related News

Comments

No comments yet. Be the first to comment!

Leave a Comment