Tuesday, July 21, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരായ നടപടിയില്‍ നിര്‍ണായക തീരുമാനം ഇന്ന്

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരായ നടപടിയില്‍ നിര്‍ണായക തീരുമാനം ഇന്ന്



ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐഎം മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെതിരായ പാര്‍ട്ടി നടപടിയെ കുറിച്ച് തീരുമാനിക്കാനായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. ഇന്ന് തന്നെ നടപടി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

പാര്‍ട്ടി പദവികളില്‍ നിന്ന് പത്മകുമാറിനെ പൂര്‍ണമായും നീക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുണ്ടാകാനാണ് സാധ്യതയെന്ന് സൂചനകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നടപടി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് വലിയ ചര്‍ച്ചയ്ക്കും ഇടയാക്കിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കെയാണ് പാര്‍ട്ടി മുഖം രക്ഷിക്കാനായി പത്മകുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സിപിഐഎം നേതൃത്വം ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതുവരെ പത്മകുമാറിനെ പൂര്‍ണമായി തള്ളിക്കളയാനോ പൂര്‍ണമായി പിന്തുണയ്ക്കാനോ തയ്യാറാകാതിരുന്ന പാര്‍ട്ടി ഇപ്പോള്‍ എടുക്കുന്ന നിലപാട് വലിയ ശ്രദ്ധയോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment