Tuesday, July 21, 2026
India News

ഒഡിഷയിലെ എസ്‌സിബി ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

ഒഡിഷയിലെ എസ്‌സിബി ആശുപത്രിയില്‍ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

ഭുവനേശ്വര്‍:  ഒഡിഷയിലെ കട്ടക്കിലുള്ള എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രോമ കെയര്‍ വിഭാഗത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ പത്ത് രോഗികള്‍ വെന്തുമരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 2:30-നും 3-നും ഇടയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ച പത്ത് പേരും ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സയിലായിരുന്ന രോഗികളാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തീപിടിത്തം ഉണ്ടായ ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും, ഐസിയുവില്‍ പുക നിറഞ്ഞതിനെത്തുടര്‍ന്ന് രോഗികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. മറ്റ് രോഗികളെ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.







Related News

Comments

No comments yet. Be the first to comment!

Leave a Comment