നേമം മണ്ഡലത്തില്‍ ബിജെപി കഴിഞ്ഞ തവണ പൂട്ടിയ അക്കൗണ്ട് ഇനി തുറക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നേമത്തിലെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് പൂട്ടുമെന്നും അദ്ദേഹം പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ സീറ്റുകളും എല്‍ഡിഎഫ് സ്വന്തമാക്കുമെന്നാണ് പ്രതീക്ഷയെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഒരു സീറ്റ് മാത്രമാണ് എല്‍ഡിഎഫിന് നഷ്ടമായതെന്നും, ഇത്തവണ നഷ്ടപ്പെട്ട കോവളം മണ്ഡലം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി ശക്തമായ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫ് വലിയ മുന്നേറ്റം നടത്തി തൂത്തുവാരുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേമം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുമെന്നാണ് വിവരം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ വിഷുവും ഈസ്റ്റര്‍ ആഘോഷങ്ങളും കഴിഞ്ഞ് ഏപ്രില്‍ മൂന്നാം വാരത്തില്‍ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. മെയ് ആദ്യവാരത്തില്‍ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന സൂചനയും ലഭിക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment