മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം വിട്ട് മലപ്പുറത്ത് നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വേങ്ങരയില്‍ പാര്‍ട്ടി പുതിയ സ്ഥാനാര്‍ഥിയെ ഇറക്കാനാണ് തീരുമാനം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി തന്റെ സ്വന്തം തട്ടകമായ മലപ്പുറത്തേക്ക് വീണ്ടും എത്തുന്നത്.
മുസ്ലിം ലീഗിന്റെ ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന മണ്ഡലമായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് നിഷ്പ്രയാസം വിജയം നേടാമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.
അതേസമയം, മൂന്ന് ടേം വ്യവസ്ഥ പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിലവിലെ മലപ്പുറം എംഎല്‍എ പി. ഉബൈദുല്ലയ്ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. ഉബൈദുല്ലയ്ക്ക് പുറമെ കാസര്‍കോട് മണ്ഡലത്തിലെ എന്‍.എ. നെല്ലിക്കുന്ന്, തിരൂരങ്ങാടി മണ്ഡലത്തിലെ കെ.പി.എ മജീദ്, മഞ്ചേരി മണ്ഡലത്തിലെ യു.എ. ലത്തീഫ്, വള്ളിക്കുന്ന് മണ്ഡലത്തിലെ പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ക്കും സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.
മുസ്ലീം ലീഗിന് അനുവദിച്ച 17 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ധാരണ ഇതിനകം ഉണ്ടായി കഴിഞ്ഞതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment