കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷകാലത്തെ ഓര്‍ത്തെടുത്ത് വികാരാധീനനായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സഹപ്രവര്‍ത്തകനായ കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടന്‍ രമേശന്റെ കാവലാണെന്ന് പറഞ്ഞ കെ സുധാകരന്‍ വികാരാധീനനായി. ഏത് കാലത്തും തന്നെ കാത്തുസൂക്ഷിക്കുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്ത സഹോദരനാണ് കാപ്പാടന്‍ രമേശന്‍ എന്ന് അദ്ദേഹം പറഞ്ഞു.
എന്നെ എല്ലായ്‌പ്പോഴും കാത്ത് രക്ഷിച്ച, എനിക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തിയ, എന്റെ സംരക്ഷണം നൂറ് ശതമാനം ഉറപ്പാക്കിയ വ്യക്തിയാണ് കാപ്പാടന്‍ രമേശന്‍. നാടിന്റെ ശബ്ദമായിരുന്നു അന്നും ഇന്നും കാപ്പാടന്‍. എന്ത് പ്രശ്‌നത്തിനും പരിഹാരം കണ്ടെത്തുന്ന നേതാവായിരുന്നു അദ്ദേഹം. ജനങ്ങളുടെ കൈപോലെയാണ് കാപ്പാടന്‍ പ്രവര്‍ത്തിച്ചത്, എന്ന് കെ സുധാകരന്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ സ്വന്തം വീടിന്റെ മുന്നില്‍ കാവലായി നിന്നിട്ടുണ്ടെന്നും, താന്‍ ഇന്നും ജീവിച്ചിരിക്കുന്നതില്‍ കാപ്പാടന്‍ രമേശന്റെ കരുത്തിന് വലിയ പങ്കുണ്ടെന്നും കെ സുധാകരന്‍ വികാരപൂര്‍വ്വം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment