ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലായിരിക്കും നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുക. കേരളത്തിന് പുറമെ തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് വിവരങ്ങളാണ് പുറത്തുവിടുന്നത്.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് സാധ്യത. കേരളത്തില്‍ വേനല്‍ച്ചൂടും വിഷു ആഘോഷങ്ങളും കണക്കിലെടുത്ത് ഏപ്രിലില്‍ തന്നെ വോട്ടെടുപ്പ് നടന്നേക്കും. കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളില്‍ ഇത്തവണ അത് അഞ്ച് ഘട്ടങ്ങളായി ചുരുക്കിയേക്കും. അസമില്‍ മൂന്ന് ഘട്ടങ്ങളിലായാകും വോട്ടെടുപ്പ്.
തീയതി പ്രഖ്യാപിക്കുന്നതോടെ ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്ബീര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങുന്ന പാനലായിരിക്കും വിജ്ഞാപനം മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള വിശദമായ പട്ടിക പുറത്തുവിടുക.
Comments
No comments yet. Be the first to comment!
Leave a Comment