Tuesday, July 21, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ളി കേസ്: നിലവിലെ അന്വേഷണത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളി കേസ്: നിലവിലെ അന്വേഷണത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി


കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട നിലവിലെ അന്വേഷണത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിലപാട്.

സംസ്ഥാനത്തെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരിലൊരാളാണ് കേസ് അന്വേഷിക്കുന്നതെന്നും, നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ വിചാരണ കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

നിലവിലുള്ള അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട പൊതുധാരണകളല്ല കോടതിയുടെ പരിഗണനയില്‍ വരുന്നതെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഹര്‍ജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment