കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ കെ സുധാകരന്‍ നേതൃത്വത്തോട് ഇടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കണ്ണൂരിലെ കരുത്തുറ്റ നേതാവാണ് കെ സുധാകരന്‍ എന്നും എംപിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കേണ്ട വിഷയമാണെന്നും ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചാല്‍ അതനുസരിച്ച് മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. നിലവില്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് പ്രതികരണം നടത്താതെയാണ് രമേശ് ചെന്നിത്തല മടങ്ങിയത്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതെന്ന സൂചനകളുണ്ട്.
അതേസമയം പ്രശ്‌നം പരിഹരിക്കാന്‍ അനുനയ നീക്കവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എംപിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വം ഉറച്ചു നിന്നതോടെയാണ് കെ സുധാകരന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments
No comments yet. Be the first to comment!
Leave a Comment