ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കി എ പത്മകുമാര്‍. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് അദ്ദേഹം നല്‍കിയ വിശദീകരണം.
നല്‍കിയ വിശദീകരണം തിങ്കളാഴ്ച ചേരുന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പത്മകുമാറിനെതിരെ നടപടി സ്വീകരിച്ച് മാതൃക കാട്ടണമെന്ന് ജില്ലയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നുണ്ട്.
ഇതിനിടെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് മാറ്റാതെ തന്നെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ നീക്കിയതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ഉടന്‍ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന സൂചനകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കികൊണ്ട് പത്മകുമാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ജാമ്യം ലഭിച്ചതോടെ ഈ മാസത്തിന്റെ തുടക്കത്തിലാണ് പത്മകുമാര്‍ ജയില്‍മോചിതനായത്. സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയും അതിനായി ദേവസ്വം മിനുട്ട്‌സ് തിരുത്തിയെന്നുമാണ് പത്മകുമാറിനെതിരെ ഉയര്‍ന്ന പ്രധാന കണ്ടെത്തലുകള്‍.
Comments
No comments yet. Be the first to comment!
Leave a Comment