Tuesday, July 21, 2026
Kerala News

അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കാന്‍ സാധ്യത; വി.ഡി. സതീശന്‍ സംസാരിച്ചു

അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കാന്‍ സാധ്യത; വി.ഡി. സതീശന്‍ സംസാരിച്ചു



അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പ്രഖ്യാപിച്ച മുന്‍ മന്ത്രി ജി. സുധാകരന് യുഡിഎഫ് പിന്തുണ നല്‍കാന്‍ സാധ്യത. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ജി. സുധാകരനുമായി സംസാരിച്ചതായാണ് വിവരം. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

ഇതിനിടെ ജി. സുധാകരനെ കുറിച്ച് പ്രതികരിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ദേഹത്തെ ഏറെക്കാലമായി പരിചയമുണ്ടെന്ന് പറഞ്ഞു. വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ തന്നെ സുധാകരനെ അറിയാമെന്നും പിന്നീട് ഇരുവരും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനെ കാണണമെങ്കില്‍ അത് ജി. സുധാകരനിലാണെന്ന് വ്യക്തമാകുമെന്നും വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവാണ് അദ്ദേഹം എന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യ മര്യാദകള്‍ എല്ലായ്‌പ്പോഴും പാലിച്ച നേതാവാണ് സുധാകരന്‍ എന്നും അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവര്‍ത്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നെങ്കിലും വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവാണ് സുധാകരന്‍ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് സിപിഐഎം ചെയ്തതു വലിയ അനീതിയാണെന്നും ചെന്നിത്തല ആരോപിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment