Tuesday, July 21, 2026
Kerala News

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; സിപിഐഎം അംഗത്വത്തില്‍ നിന്ന് ഒഴിയുന്നുവെന്ന് ജി സുധാകരന്‍

 അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും; സിപിഐഎം അംഗത്വത്തില്‍ നിന്ന് ഒഴിയുന്നുവെന്ന് ജി സുധാകരന്‍



അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. പ്രഖ്യാപിച്ചു. ഇതോടൊപ്പം പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിവാകുന്നതായും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ലെന്നും വ്യക്തിഹത്യയുടെ രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും സുധാകരന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെയോ പാര്‍ട്ടിയെയോ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരും തന്നെ പിന്തുണയ്ക്കുന്നതായി അറിയിച്ചിട്ടില്ലെന്നും ആരുടെയും പിന്തുണ തേടി പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴയില്‍ വിജയിക്കാമെന്ന ആത്മവിശ്വാസം കൊണ്ടാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കി. പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കെതിരെയുള്ള മത്സരമല്ല ഇതെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ആരും സന്യാസം സ്വീകരിക്കാന്‍ വേണ്ടിയല്ലല്ലോ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനുപുറമെ, ഒരു മണ്ഡലത്തിലും പ്രചാരണ പ്രസംഗങ്ങള്‍ക്ക് പോകില്ലെന്നും മുന്‍പ് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച അതേ ആശയങ്ങളാണ് ഇത്തവണയും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നും പറയില്ലെന്നും ഭരണവിരുദ്ധ വികാരം ഉണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment