ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. പുന്നപ്രയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിക്കെതിരെ മത്സരിക്കുന്നില്ല, പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ അദ്ദേഹം ജയിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നോ അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന കാര്യമോ ആരോടും പറഞ്ഞിട്ടില്ല. തന്നെ പറ്റി തെറ്റായ വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ വരുന്നതെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. ആരും നിര്‍ബന്ധിച്ചിട്ടല്ല. താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് പാര്‍ട്ടി പരിപാടിയും പ്രത്യേയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിച്ചയാളാണ് താന്‍, അതുകൊണ്ടുതന്നെ പാര്‍ട്ടിയ്ക്കെതിരെ ഒന്നും പറയാനില്ലെന്നും ഒരു പാര്‍ട്ടിയിലും ചേരാനില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
മെമ്പര്‍ഷിപ്പ് പുതുക്കാത്ത വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ജില്ലാ കമ്മിറ്റി അംഗമാണ്. ആരെയും ഇതുവരെ വ്യക്തിഹത്യ നടത്തിയിട്ടില്ല. വ്യക്തിഹത്യ കൊണ്ട് ആരും രക്ഷപെട്ടിട്ടില്ല. സുധാകുരന്‍ എന്ന് വിളിച്ച് എന്നെ അധിക്ഷേപിച്ചു. എന്റെ അച്ഛന് വിളിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗമാണ് അധിക്ഷേപിച്ച ആള്‍. കുന്തവും കൊടച്ചക്രവും വിമര്‍ശനമല്ല ഭരണഘടനയെ ബഹുമാനിക്കണം. ആരും അദ്ദേഹത്തെ തടയാന്‍ തയ്യാറായില്ല. പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൂടെ കൊണ്ടുനടക്കുന്നു. എന്റെ ബന്ധുക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ആയിരക്കണക്കിന് യുവാക്കള്‍ക്കും ജോലി വാങ്ങി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment