Tuesday, July 21, 2026
Kerala News

ഭൂമി തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം

ഭൂമി തട്ടിപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതിയില്‍ അന്വേഷണം

മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തും.  ഡിജിപിക്ക് ലഭിച്ച പരാതി ഇന്ന് തന്നെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറും. കമ്മീഷണര്‍ വഴി തുമ്പ പോലീസിനാകും അന്വേഷണ ചുമതല. പ്രാഥമിക പരിശോധനയ്ക്ക് ശേഷമായിരിക്കും കേസെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

തനിക്കെതിരെയുള്ള ഭൂമി തട്ടിപ്പ് കേസിന് പിന്നില്‍ കടകംപള്ളി സുരേന്ദ്രന്റെ ഗൂഢാലോചനയാണെന്നാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ആരോപണം. കഴക്കൂട്ടം സ്വദേശിനിയായ പ്രതിഭയെക്കൊണ്ട് തനിക്കെതിരെ വ്യാജ പരാതി നല്‍കിച്ചത് കടകംപള്ളിയാണെന്നും, വിവാദമായ ഭൂമി താന്‍ വില കൊടുത്തു വാങ്ങിയതാണെന്നും പോറ്റി അവകാശപ്പെടുന്നു.

2020-ല്‍ സ്‌കൂള്‍ ഉടമയായ യുവതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ഇതിന് ഈടായി നല്‍കിയ ഒരു കോടി രൂപ വിലമതിക്കുന്ന പത്ത് സെന്റ് ഭൂമി പോറ്റിയുടെ അമ്മയുടെ പേരിലേക്ക് മാറ്റി നല്‍കി. അഞ്ച് ലക്ഷം രൂപ പലിശയായി നല്‍കിയ ശേഷം ഭൂമി തിരികെ ആവശ്യപ്പെട്ടപ്പോള്‍ അത് മറിച്ചുവിറ്റതായാണ് യുവതിയുടെ പരാതി. 2024 ജൂലൈയില്‍ പോലീസില്‍ പരാതി നല്‍കുകയും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി തിരികെ നല്‍കുമെന്ന വാഗ്ദാനം പോറ്റി ലംഘിച്ചതോടെയാണ് യുവതി പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കടകംപള്ളിക്കെതിരെ പോറ്റി രംഗത്തെത്തിയിരിക്കുന്നത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment