Tuesday, July 21, 2026
Kerala News

ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; തിരുവനന്തപുരത്ത് സംഘര്‍ഷം

 ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; തിരുവനന്തപുരത്ത് സംഘര്‍ഷം


തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷാവസ്ഥ. മന്ത്രിയുടെ ചിത്രം പതിച്ച പോസ്റ്ററുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പ്രവര്‍ത്തകര്‍ ഒട്ടിച്ചതോടെയാണ് സംഭവം ആരംഭിച്ചത്. തുടരണോ ഈ കോഴിമന്ത്രി എന്ന വാചകമുള്ള പോസ്റ്ററുകളാണ് ബസുകളില്‍ പതിച്ചത്.

കെഎസ്ആര്‍ടിസി ബസുകളില്‍ പതിച്ചിരുന്ന പി.ആര്‍.ഡി പരസ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ബസുകളില്‍ ഒട്ടിച്ച പോസ്റ്ററുകള്‍ പൊലീസ് കീറിക്കളഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സ്ഥിതി വഷളാകുകയും ഇരുവിഭാഗങ്ങളും തമ്മില്‍ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു.

ഇതിനിടെ പൊലീസുകാരെ മര്‍ദിച്ചെന്നാരോപിച്ച് ഒരു പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മറ്റ് പ്രവര്‍ത്തകര്‍ അതിനെ തടഞ്ഞു. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്.

മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിനിടെ പൊലീസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് മര്‍ദിച്ചതെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment