Tuesday, July 21, 2026
Kerala News

റിയാസിനെ ക്ഷണിക്കണമായിരുന്നു എന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണം തെരഞ്ഞെടുപ്പ് നാടകമെന്ന് വിമര്‍ശനം

റിയാസിനെ ക്ഷണിക്കണമായിരുന്നു എന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണം തെരഞ്ഞെടുപ്പ് നാടകമെന്ന് വിമര്‍ശനം


തിരുവനന്തപുരം: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാല്‍ റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹിഷ്‌കരിച്ചത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ടെന്നും ആമാടപ്പെട്ടിയും ആറന്മുള കണ്ണാടിയും നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ മുഖ്യമന്ത്രി കാണിക്കുന്ന പ്രതിഷേധം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത് എതിര്‍പ്പ് രേഖപ്പെടുത്തുകയാണ് മുഖ്യമന്ത്രിക്ക് ഉചിതമായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment