Tuesday, July 21, 2026
Kerala News

ഗണേഷ് കുമാറിനെതിരായ ആരോപണം ഒത്തുതീര്‍പ്പായി; തുടര്‍നടപടി വേണ്ടെന്ന് പൊലീസിന് നിര്‍ദേശം

ഗണേഷ് കുമാറിനെതിരായ ആരോപണം ഒത്തുതീര്‍പ്പായി; തുടര്‍നടപടി വേണ്ടെന്ന് പൊലീസിന് നിര്‍ദേശം



തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഒത്തുതീര്‍പ്പായ സാഹചര്യത്തില്‍ കേസില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് പൊലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് കൊല്ലം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രി ഗണേഷ് കുമാറിനെതിരെ തനിക്ക് പരാതി ഇല്ലെന്ന് ബിന്ദു മേനോന്‍ വ്യക്തമാക്കിയതിനെ അടിസ്ഥാനപ്പെടുത്തിയാണ് നടപടി. ഇതോടെ കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടതില്ലെന്നും പൊലീസ് തീരുമാനിച്ചു. പരാതിക്കാരിക്ക് ഇനി പരാതിയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് ലഭിച്ചിരുന്ന എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറല്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്. മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളില്‍ വീഴ്ചയുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ചില പൊലീസുകാരെതിരെയും പരാതികള്‍ ലഭിച്ചിരുന്നു.

എന്നാല്‍ കേസ് ഒത്തുതീര്‍പ്പായതോടെ ആ പരാതികളിലും ഇനി നടപടിയുണ്ടാകില്ല. 


Related News

Comments

No comments yet. Be the first to comment!

Leave a Comment