കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി. രാവിലെ 11.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തേവര നേവല്‍ ബേസിലേക്ക് പോകും.
കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎയുടെ വിവിധ പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 12.30ന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് എത്തും.
സ്റ്റേഡിയത്തിന് മുന്‍വശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കുന്നതും പരിപാടിയുടെ പ്രധാന ആകര്‍ഷണമാണ്. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കലൂരില്‍ എന്‍ഡിഎയുടെ പൊതുസമ്മേളനം ആരംഭിക്കും. ഏകദേശം അരലക്ഷത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യും. കൂടാതെ 10,800 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനംയും തറക്കല്ലിടലും നിര്‍വഹിക്കും.
പരിപാടികള്‍ക്ക് ശേഷം വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.
Comments
No comments yet. Be the first to comment!
Leave a Comment