കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം ശക്തമാകുന്നു. കോഴിക്കോട് ജില്ലയിലെ നാല്‍പതോളം സ്വകാര്യ ആശുപത്രികളിലെ അഞ്ഞൂറോളം നഴ്‌സുമാരാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തില്‍ പ്രതിഷേധിക്കുന്നത്. ഇതോടെ ജില്ലയിലെ പ്രൈവറ്റ് ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിച്ച നിലയിലാണ്.
നിലവില്‍ കോഴിക്കോട് കളക്ടറേറ്റിന് മുന്‍പില്‍ സമരം തുടരുകയാണ്. പ്രശ്നപരിഹാരത്തിനായി സര്‍ക്കാരിന്റെയോ മാനേജ്മെന്റുകളുടെയോ ഭാഗത്തുനിന്ന് ഇതുവരെ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നാണ് നഴ്‌സുമാര്‍ ആരോപിക്കുന്നത്. സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍, രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ അനുമതി തേടി കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ കളക്ടറെ സമീപിച്ചിട്ടുണ്ട്.
അതേസമയം, സമരം അനാവശ്യമാണെന്നാണ് മാനേജ്മെന്റുകളുടെ വാദം. കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ സമരക്കാരായ നഴ്‌സുമാരുടെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളില്‍ ബ്ലാക്ക് മാര്‍ക്ക് രേഖപ്പെടുത്തുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയത് പ്രതിഷേധം കൂടുതല്‍ കടുക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് നഴ്‌സുമാര്‍.
Comments
No comments yet. Be the first to comment!
Leave a Comment