Wednesday, July 22, 2026
Kerala News

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളല്‍; കോഴിക്കോട് സ്വദേശിനിയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ്

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളല്‍; കോഴിക്കോട് സ്വദേശിനിയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ്


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനി ടി. കെ. വിജിഷയുടെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംസ്‌കാരം നാളെ കോഴിക്കോട് നടക്കും.

സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി ബന്ധുക്കളില്‍ നിന്ന് വിശദമായ മൊഴി ശേഖരിച്ചു. പൊങ്കാല സമയത്ത് അടുപ്പുകള്‍ വളരെ അടുത്തടുത്തായി ഒരുക്കിയതാണ് തീപ്പൊള്ളലിന് കാരണമായതെന്നാണ് വിജിഷയുടെ കുടുംബത്തിന്റെ ആരോപണം.

വിജിഷയും കൂടെയുണ്ടായിരുന്ന മറ്റു സ്ത്രീകളും ഈ സാഹചര്യം സംഘാടകരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ വലിയ അനാസ്ഥയുണ്ടായിരുന്നുവെന്ന് വിജിഷയുടെ ഭര്‍ത്താവ് ദിനേശ് കുമാര്‍ പറഞ്ഞു.

പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ വിജിഷയെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment