Wednesday, July 22, 2026
Kerala News

ഗണേഷ് വഷളായ മന്ത്രി; നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് വെള്ളാപ്പള്ളി നടേശന്‍

 ഗണേഷ് വഷളായ മന്ത്രി; നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് വെള്ളാപ്പള്ളി നടേശന്‍



കോട്ടയം: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാര്‍ വഷളായ മന്ത്രിയാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണേഷ് കുമാറിനെക്കുറിച്ച് താന്‍ നാളുകളായി പറയുന്ന കാര്യങ്ങളാണിതെന്നും എന്നാല്‍ ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുടുംബത്തോടും വീട്ടുകാരോടും ചെയ്ത കാര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ആയതോടെ എങ്കിലും നിലയും നിലവാരവും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി അല്ലെങ്കിലും ഭാരതീയ സംസ്‌കാരത്തിന് യോജിക്കാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഏറെ താല്‍പര്യമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൊതുപ്രവര്‍ത്തനം മാന്യമായി നടത്തണമെന്നും ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ ഇരുന്ന് തറപ്രവര്‍ത്തനം നടത്തിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്ത് ആണെന്നും തെരഞ്ഞെടുപ്പ് കാലത്ത് അപവാദങ്ങള്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment