തെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്താബ ഖമേനി നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനില്‍ ദീര്‍ഘകാലം അധികാരത്തില്‍ തുടരാനാവില്ലെന്നാണു ട്രംപ് വ്യക്തമാക്കിയത്.
ഇറാന്റെ ഭാവി നേതൃത്വത്തെ തീരുമാനിക്കുന്നതില്‍ അമേരിക്കയ്ക്ക് നിര്‍ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നേതാവ് അമേരിക്കയുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും, അതില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് നിലനില്‍പ്പില്ലെന്നും ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു.
ഓരോ അഞ്ച് മുതല്‍ പത്ത് വര്‍ഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യം അയക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊജ്താബ ഖമേനിയെ ലൈറ്റ്വെയ്റ്റ് നേതാവാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
മൊജ്താബ ഖമേനി തനിക്ക് ഒട്ടും സ്വീകാര്യനല്ലെന്നും ഇറാനിന് സമാധാനവും ഐക്യവും കൊണ്ടുവരുന്ന പുതിയ നേതാവാണ് വേണ്ടതെന്നും ട്രംപ് ആക്‌സിയോസിനോട് പറഞ്ഞു. മൊജ്താബ അയോഗ്യനാണെന്ന് മുന്‍ പരമോന്നത നേതാവ് അലി ഖമേനി തന്നെ മുമ്പ് കരുതിയിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment