Wednesday, July 22, 2026
Kerala News

പ്രധാനമന്ത്രി കേരളത്തിലേക്ക്; കൊച്ചിയില്‍ 11ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ

പ്രധാനമന്ത്രി കേരളത്തിലേക്ക്; കൊച്ചിയില്‍ 11ന്  നരേന്ദ്ര മോദിയുടെ റോഡ് ഷോ



കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മാര്‍ച്ച് 11ന് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റോഡ് ഷോ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. ചടങ്ങില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ കണക്ക്.

മാറ്റം തുടങ്ങാം, വികസിത കേരളം മോദിയ്‌ക്കൊപ്പം എന്നതാണ് എന്‍ഡിഎയുടെ പ്രധാന മുദ്രാവാക്യം. കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയത്തിന് സമീപം പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിക്കാനാണ് തീരുമാനം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവും എസ്. സുരേഷ് ഉന്നയിച്ചു. രാഹുല്‍ ഗാന്ധി പറയുന്നതെല്ലാം പരാജയങ്ങളുടെ പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യാത്രയും പരാജയമായെന്നും, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടത്തിയ യാത്രയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment