കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സെലിബ്രിറ്റിയെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് ബിജെപി. നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ശ്വേത മേനോനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് ശ്വേത മേനോന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
മണ്ഡലത്തില്‍ ശക്തമായ മത്സരത്തിനായി സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കണമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. നേരത്തെ ഗായകന്‍ മധു ബാലകൃഷ്ണനെയും തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി പരിഗണിച്ചിരുന്നു. ഇതുസംബന്ധിച്ച് പാര്‍ട്ടി നേതൃത്വം സമീപിച്ചതായി മധു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ തന്റെ സംഗീതജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും മധു ബാലകൃഷ്ണന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ശ്വേത മേനോന്റെ പേര് ബിജെപി നേതൃത്വത്തിന്റെ പരിഗണനയില്‍ മുന്നില്‍ എത്തുന്നതെന്ന സൂചനകള്‍.
Comments
No comments yet. Be the first to comment!
Leave a Comment