Wednesday, July 22, 2026
Kerala News

മാനാഞ്ചിറയില്‍ ഓഫര്‍ ചലഞ്ച്; തിക്കുംതിരക്കും, പോലീസ് കേസെടുത്തു

 മാനാഞ്ചിറയില്‍ ഓഫര്‍ ചലഞ്ച്; തിക്കുംതിരക്കും, പോലീസ് കേസെടുത്തു



കോഴിക്കോട്: മാനാഞ്ചിറയില്‍ ചെരുപ്പ് കടയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രത്യേക സമ്മാന ചലഞ്ച് വലിയ തിരക്കും ആശങ്കയും സൃഷ്ടിച്ചു. ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യ 200 പേര്‍ക്കായി ഷൂവും വാച്ചും നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ വലിയ തോതില്‍ ആളുകള്‍ ഒഴുകിയെത്തി. ആളുകളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു രൂപ നോട്ടുമായി എത്തുന്ന ആദ്യ 100 പേര്‍ക്ക് ഷൂവും തുടര്‍ന്ന് എത്തുന്ന 100 പേര്‍ക്ക് വാച്ചും നല്‍കുമെന്നായിരുന്നു ട്രെന്റ് ഫാക്ടറി കട ഉടമകള്‍ പ്രഖ്യാപിച്ച ഓഫര്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഈ ഓഫര്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വയനാട്, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മുന്‍പേ തന്നെ കടയ്ക്ക് മുന്നില്‍ എത്തിച്ചേര്‍ന്നു.

മാനാഞ്ചിറയിലെ വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ ഇതോടെ ഗതാഗതം സ്തംഭിച്ചു. കട തുറന്നതോടെ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച യുവാക്കളുടെ തിരക്ക് നിയന്ത്രണാതീതമായി മാറി. സ്ഥിതി ഗുരുതരമായതോടെ പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിക്കാന്‍ ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment